ഫൈനൽ കട് പ്രോ (Final Cut Pro in Malayalam)




ഫൈനൽ കട് പ്രോ (Final Cut Pro in Malayalam)

ഏതാണ്ട് അഞ്ച് മണിക്കൂറോളം നീളുന്ന വീഡിയോ എഡിറ്റിങ്ങിന്റെ ഈ കോഴ്സിലേക്ക് നിങ്ങൾക്ക് സ്വാഗതം. ആപ്പിൾ പ്രൊഡക്ട് ആയ ഫൈനൽ കട് പ്രോ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ്ങ് എങ്ങനെ ചെയ്യാനാകും എന്ന് നിങ്ങൾ ഈ കോഴ്സിലൂടെ പഠിക്കും. ഏതൊരു പുതിയ ആൾക്കും നിഷ്പ്രയാസം എഫ് സി പ്പി അതിന്റെ ആരംഭം മുതൽ പഠിച്ച് , ഒരു പ്രഫഷണൽ വീഡിയോ എഡിറ്റർ ആകാനുള്ള എല്ലാ പരിശീലനവും നിങ്ങൾക്ക് ഈ കോഴ്സിൽ കാണാനാകും,

വീഡിയോ എഡിറ്റിങ്ങിൽ നമ്മൾ ചെയ്യേണ്ടതായ യഥാർത്ഥ കാര്യങ്ങൾ ഓരോ വീഡിയോയിലൂടെയും നിങ്ങളെ പരിചയപ്പെടുത്തി ഒരു വീഡിയോ പ്രൊഡക്ഷൻ ആതിന്റെ ആരംഭം മുതൽ അവസാനം വരെ എങ്ങനെ ചെയ്യാമെന്നും നമ്മൾ ഈ കോഴ്സിലൂടെ കാണും.

അതുപോലെ ഏറ്റവും വലിയ പ്രത്യേകത നിങ്ങൾ പഠിക്കുന്ന ഓരോ വീഡിയോയുടെയും നോട്ടും, ഷോർട്ടകട്ട് കീകളും എല്ലാം ഉൾപ്പെടുത്തിയ കംപ്ലീറ്റ് നോട്ട് പ്ലോട്ടിറ്റ് എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ഏതു സമയവും നിങ്ങൾക്ക് അത് പരിശോധിക്കാവുന്നതാണ്.

നമ്മുടം കോഴ്സിനെ 12 സെഷനുകളായാണ് തിരിച്ചിരിക്കുന്നത്.

1. ആദ്യഭാഗം, എഫ് സി പ്പി എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം എന്ന വിഷയവും അതിന്റെ ഇൻ്റർഫേസിനെക്കുറിച്ചും പൂർണ്ണമായ ഒരു ചിത്രം നൽകും. അതുപോലെ നിങ്ങളുടെ മീഡിയാ ഫൈലുകൾ എങ്ങനെ എഫ് സി പി യിലേക്ക് ഇംപോർട്ട് ചെയ്യാമെന്നും നിങ്ങൾ കാണും.

2. രണ്ടാം ഭാഗത്ത് ഇംപോർട്ട് ചെയ്ത ഫയലുകൾ എങ്ങനെ ക്രമീകരിക്കാം എന്നും. ആ ഫയലുകൾ മെർജ്, ഡിലീറ്റ്, റേറ്റ് ചെയ്യാവെന്നും നമ്മൾ കാണും. ഇവിടെ നമ്മൾ ഇവന്റസ് എന്ന ഭാഗം കൂടുതലായ് പരിചയപ്പെടും. അതുപോലെ ഇംപോർട്ടിന്റെ വിവിധ വിധങ്ങളും പല ഓപ്ഷനുകളും നമ്മൾ കാണും

3. മൂന്നാം ഭാഗം എഡിറ്റിങ്ങിന്റെ ആദ്യഭാപാഠങ്ങൾ കൈകാര്യം ചെയ്യും. ഒരു പ്രൊജക്ട് എങ്ങനെ ഉണ്ടാക്കാം, വീഡിയോകൾ എങ്ങനെ പ്രൊജക്ട് ടൈമ് ലൈനിൽ എത്തിക്കാം, ടൈംലൈൻ എങ്ങനെയാണ് വർക്ക് ചെയ്യുന്നത്, പിക്ചർ, ഓഡിയോ എന്നിവ ആഡ് ചെയ്യുന്നത് എന്നിവയെല്ലാം ഈ സേഷനിൽ നമ്മൾ പഠിക്കും. ആഡ് ചെയ്ത മീഡിയാകൾ എങ്ങനെ നമുക്ക് നമുക്ക് എഡിറ്റ് ചെയ്ത് തുടങ്ങാം എന്നും നമ്മൾ പഠിക്കും.

4. ഇവിടെയും നമ്മൾ എഡിറ്റിങ്ങിൻ്റെ മറ്റ് പാഠങ്ങൾ തുടരും. ഒരു മീഡിയായുടെ ദൈർഘ്യം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നത്, അതിൻ്റെ ട്രിം ചെയ്യുന്നത്, ഒരു ക്ലിപ്പിനെ മൂവ് ചെയ്യുന്നത്, അതുപോലെ ഈ ഭാഗത്ത് എഡിറ്റിങ്ങിലെ വ്യത്യസ്ത ടൂളുകളായ സെലക്ട്, ട്രിം, പൊസിഷൻ, റേഞ്ച്, ബ്ലെയ്ഡ്, സൂം എന്നിവയെ കുറിച്ച് നമ്മൾ കാണും. വ്യത്യസ്ത എഡിറ്റിങ്ങ് രീതികളായ റോൾ എഡിറ്റ്, സ്ലിപ്പ് എഡിറ്റ്, സ്ലൈഡ് എഡിറ്റ്, സ്ലിറ്റ് എഡിറ്റ് എന്നിവയും നമ്മൾ പഠിക്കും. അതുപോലെ ടൈം കോഡും മാർക്കേഴ്സും നമ്മൾ വിശദമായ് മനസ്സിലാക്കും.

5. ഓഡിയോ എഡിറ്റിങ്ങ് - ഇതിൽ വോളിയം അഡ്ജസ്റ്റ് ചെയ്യാനും, സൗണ്ട് ഫെയ്ഡ് ചെയ്യാനും, സ്പെഷ്യൽ സൗണ്ട് എഫക്ടുകൾ എങ്ങനെ ക്ലിപ്പിൽ ചേർക്കാമെന്നും പഠിക്കും.

6. ടൈറ്റിൽസ് - ടൈറ്റിലുകൾ, ലോവർ തേർഡ്സ്, ക്രെഡിറ്റ്സ് എന്നിവ പോലുള്ള ടെസ്റ്റുകൾ എങ്ങനെ ആഡ് ചെയ്യാം, എന്നു നമ്മൾ കാണും, അതുപോലെ ടെസ്റ്റ് അഡ്ജസ്റ്റ് ചെയ്യാനും നമ്മൾ പഠിക്കും. അതിൽ ഒപ്പാസിറ്റി, ടെസ്റ്റ് പൊസിഷൻ, അനിമേഷൻ ഫോണ്ട് മാറ്റം ഫോണ്ട് കളർ മാറ്റം, 2D, 3D ഫോണ്ട് സ്റ്റൈലുകൾ, എന്നിവയെല്ലാം നമ്മൾ കാണും.

7. എഫക്ട്സുകളെക്കുറിച്ച് നമ്മൾ ഇവിടെ പഠിക്കും. ഇന്ന് പല വീഡിയോ എഡിറ്റർമാരും തങ്ങളുടെ വീഡിയോയിൽ ഉപോയോഗിക്കുന്ന ഒരു ടെക്നിക് ആണ് ട്രാൻസിഷൻസ്. അതിൽ നമ്മൾ ക്ലിപ്പുകൾ റീസൈസ് ചെയ്യാനും, കട് ചെയ്യാനും, ക്രോപ്പ് ചെയ്യാനുമെല്ലാം പഠിക്കും. ഇനി പാൻ ആൻഡ് സൂം എഫക്ട് കൊണ്ടുവരാൻ സഹായിക്കുന്ന കെൻ ബേർണ്സ് എഫക്ടും നമ്മൾ കാണും. പലരും എപ്പോഴും ചോദിക്കാറുള്ള മറ്റൊരു കാര്യമാണ് എങ്ങനെയാണ് വീഡിയോയിൽ രഹസ്യ സ്വഭാവമുള്ള കാര്യങ്ങൾ സെൻസർ ചെയ്യാനാകുന്നത് എന്ന്. അതും നമ്മൾ ഈ സെക്ഷനിൽ പഠിക്കും.

8. ഈ ഭാഗത്ത് നമ്മൾ ബേസിക് ഷേപ്പുകൾ ആയ ചതുരം, വൃത്തം  ലൈൻ, എന്നിവ ആഡ് ചെയ്യാനും അതിൽ മറ്റു പല മാറ്റങ്ങൾ വരുത്തന്നത് എങ്ങനെയെന്ന് കാണും. അതുപോലെ ബാക്ഗ്രൗണ്ട് ഇമേജുകൾ അഥവാ സോളിഡ് കളൽ പേജുകൾ ആഡ് ചെയ്യാനും നമ്മൾ പഠിക്കും. ഒരു സിനിമയുെട ആദ്യവും അവസാനവും മറ്റും കാണുന്നത് സോളിഡ് ബാക്ഗ്രൗണ്ട് ആണ്.

9. കീ ഫ്രെയ്മിങ്ങിനെകുറിച്ച് ഇവിടെ നമ്മൾ പഠിക്കും. ഇവിടെ കീഫ്രെയ്മിങ്ങ് ഉപയോഗിച്ച് നമ്മൾ ഒരു ഒബ്ജക്ടിനെ അനിനേറ്റ് ചെയ്യുന്നത് എങ്ങനെയെന്നും നമ്മൾ കാണും. ഓഡിയോ വീഡിയോയിൽ പല തരത്തിലുള്ള ആപ്ലിക്കേഷനും കീഫ്രെയിം ഉപയോഗിച്ച് നടത്താനാകും.

10. ഇവിടെയാണ് റീടൈമിങ്ങ് നമ്മൾ  പഠിക്കുന്നത്. അതിൽ വീഡിയോയിലെ സ്ലോമോഷനും, സ്പീഡ് കൂട്ടാനും എല്ലാം നമ്മൾ പഠിക്കും. അതുപോലെ വീഡിയോയിൽ പെട്ടന്ന് ഒരു പടം ഹോൾഡ് ചെയ്യനാും റിവൈൻഡ് ചെയ്യാനും റീപ്ലേ ചെയ്യാനുമെല്ലാം നമ്മൾ പഠിക്കും.

11. ഈ സെക്ഷനിൽ നമ്മൾ ഗ്രീൻ സ്ക്രീൻ വീഡിയോയിൽ മറ്റൊരു ബാക്കഗ്രൗണ്ട് ആഡ് ചെയ്യാൻ പഠിക്കും. അതായത് നിങ്ങൾ നിൽക്കുന്നത് സുറ്റുഡിയോയിൽ ആയിരിക്കാം പക്ഷെ നിങ്ങൾ മറ്റൊരു സ്ഥലത്ത് ആണെന്നതുപോലെ നോന്നിപ്പിക്കുന്ന ബാക്കഗ്രൗണ്ട് നമ്മൾ ആഡ് ചെയ്യാൻ പഠിക്കും.

12. ഇതാണ് നമ്മൾ പഠിക്കുന്ന ആവസാനത്തെ സെക്ഷൻ. ഇവിടെ നമ്മൾ വീഡിയോ വ്യത്യസ്ത ഫോർമാറ്റുകളിൽ ഷെയ്ർ ചെയ്യാൻ പഠിക്കും

എഫ് സി പി വീഡിയോ എഡിറ്റിങ്ങ് - മാസ്റ്റർ കോഴ്സ്.

Url: View Details

What you will learn
  • വീഡിയോ എഡിറ്റിങ്ങ്
  • ഫൈനൽ കട് പ്പോ
  • ഓഡിയോ എഡിറ്റിങ്ങ്

Rating: 0

Level: All Levels

Duration: 4.5 hours

Instructor: Paul Plotit


Courses By:   0-9  A  B  C  D  E  F  G  H  I  J  K  L  M  N  O  P  Q  R  S  T  U  V  W  X  Y  Z 

About US

The display of third-party trademarks and trade names on this site does not necessarily indicate any affiliation or endorsement of course-link.com.


© 2021 course-link.com. All rights reserved.
View Sitemap