ക്രിപ്‌റ്റോകറൻസി ട്രേഡിംങ് ഈസിയായി പഠിക്കാം




ക്രിപ്‌റ്റോകറൻസി ട്രേഡിംങ് ഈസിയായി പഠിക്കാം

ക്രിപ്റ്റോ കറൻസികളിൽ ട്രേഡിങ്ങ് ചെയ്യുന്നതെങ്ങിനെ എന്ന് പഠിപ്പിക്കുന്ന കോഴ്സ്സിലേക്ക് സ്വാഗതം. എന്റെ പേര് ഉമർ അബ്ദുസ്സലാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക്ചെയിൻ പോലെയുള്ള ലോകത്തെ മാറ്റിമറിക്കാൻ പോവുന്ന സാങ്കേതികവിദ്യകളെ കുറിച്ച് പഠിപ്പിക്കുന്ന ഇഡാപ്റ്റ് ലേർണിംഗ് ആപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്.


ബിറ്കോയിൻ പോലെയുള്ള ക്രിപ്റ്റോ കറൻസികളുടെ മൂല്യത്തിൽ വലിയ മുന്നേറ്റമുണ്ടായതായി വാർത്തകൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. വലിയ വരുമാന സാധ്യത വാഗ്‌ദാനം ചെയ്യുന്ന ക്രിപ്റ്റോ കറൻസികളിൽ എങ്ങനെ നിക്ഷേപം നടത്താമെന്നും ഹ്രസ്വകാല ട്രേഡിങിനെ കുറിച്ചുമാണ് ഈ കൊഴ്സ്സിലൂടെ പഠിപ്പിക്കുക. എങ്ങനെ അക്കൗണ്ട് തുറക്കാമെന്നതിൽ തുടങ്ങി ട്രേഡിങിന് ആവശ്യമായ എല്ലാ കാര്യങ്ങളും ഈ കൊഴ്സ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രിപ്റ്റോ കറൻസികളിൽ നിന്ന് ഒരു വരുമാനമാർഗം എങ്ങനെ ഉണ്ടാക്കാം എന്നതാണ് കൊഴ്സ്സിന്റെ മുഖ്യ അജണ്ട.


ദീർഘകാല നിക്ഷേപമായും ഹ്രസ്വകാല ട്രേഡിങ്ങായും രണ്ടു രീതിയിൽ ക്രിപ്റ്റോ കറൻസികളിൽ നിന്ന് വരുമാനം ഉണ്ടാക്കാൻ സാധിക്കും. കുറഞ്ഞ സമയം കൊണ്ട് ലാഭം ഉണ്ടാക്കുന്നതെങ്ങനെയെന്നാണ് കോഴ്സ് പ്രധാനമായും ഫോക്കസ് ചെയ്യുന്നത്. അതായത് ഒരു നിശ്ചിത ലാഭം മാത്രം മുന്നിൽ കണ്ടു ആയ ലെവൽ എത്തിക്കഴിഞ്ഞാൽ കറൻസിയിൽ നിന്ന് എക്സിറ്റ് ചെയ്യുന്ന രീതിയാണിത്. ക്രിപ്റ്റോ കറൻസികളിൽ ചാഞ്ചാട്ടം അധികമാണെന്നതിനാൽ തന്നെ കൂടുതൽ സമയം ഒരു കറൻസിയിൽ നിൽക്കുന്നത് ചിലപ്പോൾ നഷ്ടസാധ്യത ഉണ്ടാക്കും. അതിനാൽ തന്നെ ഷോർട്ട് ടെം ട്രേഡിങ്ങ് വഴി നിശ്ചിത ലെവൽ എത്തിക്കഴിഞ്ഞാൽ പെട്ടെന്ന് എക്സിറ്റ് ചെയ്യുന്നത് പലപ്പോഴും നല്ലതാണ്.


ഈ മേഖലയിൽ നിങ്ങൾ ഒരു തുടക്കക്കാരനാണെങ്കിലും അഡ്വാൻസ്ഡ് ആണെങ്കിലും നിങ്ങൾക്ക് അറിയേണ്ടതെല്ലാം ഞാൻ ഈ കൊഴ്സ്സിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.


നിക്ഷേപത്തിൽ നിന്ന് വ്യത്യസ്തമാണ് ട്രേഡിങ്ങ്. സ്റ്റോക്ക് മാർക്കറ്റിൽ മുൻപരിചയമുള്ളവർക്ക് ഇത് കൂടുതൽ വ്യക്തമായിരിക്കും. അടിസ്ഥാന ആശയത്തിൽ സാമ്യതയുണ്ടെങ്കിലും ക്രിപ്റ്റോ കറൻസികളിൽ അല്പം വ്യത്യാസങ്ങളുണ്ട്.


ട്രേഡിങിന് വേണ്ട സ്ട്രാറ്റജികൾ, എപ്പോഴാണ് ട്രേഡ് ചെയ്യാൻ ഏറ്റവും നല്ല സമയം, എങ്ങനെയാണ് ക്രിപ്റ്റോ കറൻസികളിൽ നിന്ന് മികച്ച വരുമാനമുണ്ടാക്കാൻ സാധിക്കുക, ഹ്രസ്വകാല നിക്ഷേപങ്ങളിലെ ലാഭസാധ്യതകളെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ഏതെല്ലാം, കറൻസികളുടെ മൂവേമെന്റുകളെ വിലയിരുത്താനാവുന്ന ടെക്നിക്കൽ ചാർട്ടുകൾ എങ്ങനെ മനസ്സിലാക്കാം എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ഈ കൊഴ്സ്സിലുണ്ട്. ടെക്നിക്കൽ ചാർട്ടുകൾ ഒബ്സർവ് ചെയ്താൽ കറൻസികളുടെ മുന്നോട്ട്പോക്ക് എങ്ങനെയായിരിക്കുമെന്ന് ഒരു പരിധി വരേയ്ക്കും നമുക്ക് പ്രവചിക്കാൻ പറ്റും. അത്കൊണ്ട് തന്നെ ഷോർട് ടെം ട്രേഡിങിൽ ടെക്നിക്കൽ ചാർട്ട് വളരെ പ്രധാനമാണ്. .


എത്രയൊക്കെ ശ്രദ്ധിച്ചാലും നമ്മൾ വാങ്ങിയ കറൻസി ചിലപ്പോൾ വിലയിൽ താഴെ പോവാൻ സാധ്യതയുണ്ട്, അത്തരം അവസരങ്ങളിൽ എങ്ങനെ റിസ്ക് മാനേജ് ചെയ്യാം , നഷ്ടം കുറക്കാനുള്ള വഴികൾ ഏതെല്ലാം എന്നിവയും കോഴ്സ്സിലുണ്ട്. .

ക്രിപ്റ്റോകറൻസികളെ എങ്ങനെ ഒരു വരുമാനമാർഗമായി മാറ്റാം എന്നതിന്റെ എല്ലാ ഭാഗവും ഈ കോഴ്സ്സിൽ കവർ ചെയ്യുന്നുണ്ട്. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു വിപണിയാണ് ക്രിപ്റ്റോകറൻസികളുടേത്, ടെസ്ല പോലെയുള്ള കമ്പനികൾ നോർമൽ കറൻസികളെ കൂടാതെ ക്രിപ്റ്റോകറൻസികളും സ്വീകരിക്കുമെന്ന വാർത്തകളും ഈയിടെ പുറത്തുവന്നിരുന്നു. വരുന്ന നാളുകളിൽ ഈ വിപണി എന്തായാലും കൂടുതൽ ആക്റ്റീവ് ആകുമെന്നുറപ്പാണ്. ക്രിപ്റ്റോ കറൻസികളിലെ ട്രേഡിങ്ങ് എങ്ങനെയാണ് നടത്തുക എന്നതിൽ തുടങ്ങി ഈ മേഖലയുടെ മറ്റു സാധ്യതകളും പ്രധാന മുന്നേറ്റങ്ങളുമൊക്കെ ചർച്ച ചെയ്യപെടുന്നുണ്ട്.



ക്രിപ്റ്റോ കറൻസി മാർക്കറ്റ്, ട്രേഡിംഗ്, നിക്ഷേപം എന്നിവ പഠിക്കാനുള്ള ഒരു സമ്പൂർണ്ണ വഴികാട്ടിയാണ് ഈ കോഴ്സ്.

Url: View Details

What you will learn
  • ക്രിപ്‌റ്റോകറൻസി ട്രേഡിംങ് വഴി ഫുൾ ടൈം/ പാർട്ട് ടൈം വരുമാനം ഉണ്ടാക്കാം
  • എപ്പോൾ വാങ്ങണമെന്നും എപ്പോൾ ലാഭത്തിനായി ക്രിപ്‌റ്റോകറൻസി വിൽക്കണമെന്നും അറിയാൻ സാധിക്കും
  • നിങ്ങൾക്ക് ലാഭം വർദ്ധിപ്പിക്കാനും നഷ്ടം കുറയ്ക്കാനും കഴിയും

Rating: 4.3

Level: All Levels

Duration: 3.5 hours

Instructor: Umer Abdussalam


Courses By:   0-9  A  B  C  D  E  F  G  H  I  J  K  L  M  N  O  P  Q  R  S  T  U  V  W  X  Y  Z 

About US

The display of third-party trademarks and trade names on this site does not necessarily indicate any affiliation or endorsement of course-link.com.


© 2021 course-link.com. All rights reserved.
View Sitemap